മദ്യപിച്ചെത്തിയ യുവാവ് അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ് സംഭവം. സംഭവത്തിൽ മകൻ ജഗദീഷ് പെറ്റ്കുലെയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ സുമിത്ര (65) യാണ് കൊലപ്പെട്ടത്. അത്താഴത്തിന് പാവയ്ക്ക കറി ഉണ്ടാക്കിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തർക്കം രൂക്ഷമായതിനെ തുടർന്ന് ജഗദീഷ് അമ്മയെ ചവിട്ടിയും ഇടിച്ചും അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
ജഗദീഷ് സ്ഥിരമായി മദ്യപിക്കുന്നതിനാൽ രണ്ട് മാസം മുമ്പ് ഭാര്യ വീട് വിട്ട് പോയിരുന്നു. തുടർന്ന് ഇയാൾ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. സമീപവാസികൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.