പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ രണ്ടാമത്തെ ബ്രാഞ്ച് ഹൂഡിയിൽ ഉത്ഘാടനം ചെയ്തു. ഹൂഡി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് കുമാർ, വൈസ് പ്രസിഡണ്ട് ജയചന്ദ്രൻ, സെക്രട്ടറി ജിജോ, ജോയിന്റ് സെക്രട്ടറി ഗിരീഷ് പള്ളിക്കര, ട്രഷറർ ജോൺസൻ എന്നിവരെ ആദരിക്കുകയും, സെൻട്രൽ കമ്മിറ്റി ചെയർമാൻ ഡി ആർ കെ പിള്ള, പ്രസിഡണ്ട് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, കോർഡിനേറ്റർ സന്തോഷ് കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ ഫെർണാണ്ടേസ്, സെക്രട്ടറി ബിജു സുന്ദർ എന്നിവർ പുതിയ ഭാരവാഹികൾക് ആശംസകൾ അർപ്പിച്ചു. വൈറ്റ്ഫീൽഡ് ബ്രാഞ്ച് വൈസ് പ്രസിഡണ്ട് നിഷ രാജേഷ്, ട്രഷറർ ജിനീഷ് കുമാർ, ജോയിന്റ് സെക്രട്ടറി സുരേഷ് രാജൻ, ജോയിന്റ് ട്രഷറർ ബിനോഷ് കുമാർ, ജനറൽ ബോഡി അംഗങ്ങൾ അരുൺ ഉണ്ണികൃഷ്ണൻ, ഷാജി, ശശിധരൻ നായർ, മധുസൂദനൻ നമ്പൂതിരി എന്നിവരും ഹൂഡി ബ്രാഞ്ച് ഭാരവാഹികൾക് ആശംസകൾ അറിയിച്ചു.
മഞ്ജുനാദ് വി, സാമ്രാട്ട് അശോക സർവജന സേവ ട്രസ്റ്റ് പ്രസിഡണ്ട്, പ്രശാന്ത് കുമാർ ആർ, ഗ്യാരണ്ടി ഇമ്പ്ലിമെന്റേഷൻ മെമ്പർ, മഹാദേവപുര, ഗരുഡാച്ചാർപാളയ വാർഡ് പ്രസിഡണ്ട്, കെ എസ് വി രാമണ, സ്റ്റേറ്റ് പ്രസിഡണ്ട്, ഡി എസ് എസ് ജനശക്തി, ബിജു നാണുകുട്ടൻ, സെക്യൂരിറ്റി കെ ആർ വർക്ക് എ ഹൂഡി അനുഗ്രഹ ലേഔട്ട് എന്നിവർ ചേർന്ന് അസോസിയേഷൻ്റെ ഹൂഡി ബ്രാഞ്ച് ഓഫീസ് ഉത്ഘാടനം ചെയ്തു.