ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേയ്ക്ക് പോകില്ലെന്നും സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നേരത്തെ എസ്എൻഡിപിയുടെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകമാണെ ന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘സ്ത്രീ പ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകൾ ശബരിമലയിലേയ് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.