ബംഗളൂരു നെലമംഗലയിൽ ജിൻഡാലിന് സമീപം കർണാടക ആർടിസി ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മരിച്ചവരിൽ 4 പേർ വിദ്യാർത്ഥികളും ഒരാൾ ഡ്രൈവറുമാണ്. മരിച്ചവരിൽ ദോഡ്‌ബല്ലാപൂർ സ്വദേശികളായ നികിത്, ഹർഷിത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹർഷിത് രാജനകുണ്ടെ സായ് വിദ്യാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. അവധിദിവസം ആഘോഷിക്കാൻ പോയതായിരുന്നു വിദ്യാർത്ഥികൾ.

തുമകൂരുവിൽ നിന്ന് അമിതവേഗതയിൽ വന്ന ഇൻഡിക്ക കാർ നിയന്ത്രണം നഷ്ടപ്പെട്ട് ബംഗളൂരുവിൽ നിന്നുവരികയായിരുന്ന ബസിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. 4 പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ കാർ ഡ്രൈവറെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts