എം.എൻ.ആർ.നായരുടെ ദൈവനീതി എന്ന നോവലിൻ്റെ പ്രകാശനം ഫെബ്രുവരി 15, ഞായറാഴ്ച രാവിലെ 9.30 ന് ബാംഗ്ലൂർ ഇൻഫെൻട്രി റോഡിലുള്ള ആശ്രയ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടക്കും.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി, പ്രശസ്ത പ്രഭാഷകരായ ആലങ്കോട് ലീലാകൃഷ്ണൻ, കെ.ആർ.കിഷോർ, ആർ വി ആചാരി, എ.ആർ.ഇൻഫാന്റ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

പരിപാടിയുടെ ഭാഗമായി കവയിത്രി രമാ പ്രസന്ന പിഷാരടിയുടെ നേതൃത്വത്തിൽ കവിയരങ്ങ് ഉണ്ടായിരിക്കും. ബാംഗ്ലൂരിലെ പ്രശസ്തരായ പത്ത് കവികൾ അവരുടെ കവിതകൾ ആലപിക്കും. കവിയരങ്ങ് പി.ഗോപകുമാർ (ഐ.ആർ.എസ്.) തൻ്റെ കവിത അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യും.

നോവലുകൾ, ചെറുകഥാസമാഹാരങ്ങൾ, ശാസ്ത്രസാഹിത്യകൃതികൾ, ബാലസാഹിത്യം, തിരക്കഥകൾ തുടങ്ങി അടക്കം 21 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ എഴുത്തുകാരനാണ് എം.എൻ.ആർ.നായർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ജനറൽ മാനേജറായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം വിരമിച്ചു. കേരളത്തിലുടനീളവും കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, മുംബൈ എന്നീ പ്രധാന നഗരങ്ങളിലും സേവനം അനുഷ്ഠിച്ച അദ്ദേഹം തിരുവനന്തപുരത്തുനിന്നാണ് വിരമിച്ചത്.

ജനയുഗം നോവൽ സമ്മാനം, ഡോ. സി. പി. മേനോൻ അവാർഡ്, എൻ. വി. സാഹിത്യവേദി അവാർഡ്, തൃശൂർ സർഗ്ഗസ്വരം അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Related Posts