ന്യൂഡൽഹിയിലെ മഗൽപൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്കൂളിൽ പോവുകയായിരുന്ന കുട്ടിയെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയും തലയിൽ കത്തി കുത്തിയിറക്കുകുമായിരുന്നു. കുട്ടിയുടെ തലയോട്ടിയിൽ കത്തി കുടുങ്ങിയ നിലയിലാണ് കാണപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പോലീസ് എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെ പ്രദേശവാസികളെ ചോദ്യം ചെയ്തു വരുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുയാണെന്നും പോലീസ് അറിയിച്ചു.