മൊബൈൽ ഫോൺ തകരാറിലായതിൽ മനോവിഷമം നഴ്‌സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19)ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ നഴ്‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ആരോണിന്‍റെ മൊബൈൽ ഫോൺ കഴിഞ്ഞ രണ്ട് ദിവസമായി പ്രവർത്തനരഹിതമായിരുന്നു. മൊബൈൽ ഫോൺ അഡിക്റ്റായിരുന്ന ആരോൺ.
ഫോൺ നന്നാക്കാൻ സാധിക്കാത്തതിലും പകരം പിതാവിന്‍റെ ഫോൺ ലഭിക്കാത്തതിലുമുള്ള മനോവിഷമത്തിലായിരുന്നു ആരോൺ. വീട്ടിൽ പിതാവിനൊപ്പമായിരുന്നു താമസം. ആരോണിന്റെ മാതാവ് മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഒരു മാസമായി കാനഡയിലാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.