കാസർകോട് കുമ്പള മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ‘പുതുയുഗ യാത്ര’ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കർണാടകയുടെ ആദരവ്. കർണാടക സർക്കാർ മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനും കർണാടക പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ടി.എം. ഷാഹിദ് തെക്കിൽ കാസർകോട് ഗെസ്റ്റ് ഹൗസിൽ വെച്ച് വി.ഡി. സതീശനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഐ.എൻ.ടി.യു.സി കേരള സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാനി, മുൻ എം.പി രമ്യ ഹരിദാസ്, രമേശ് ചെന്നിത്തല, കർണാടക എൻ.എസ്.യു.ഐ നേതാവ് ടി.എം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഷാജ് തെക്കിൽ, പ്രിയരഞ്ജൻ ദാസ് മുൻഷി, മൻസൂർ ഖാൻ, റോജി എം. ജോൺ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.