ഇന്ത്യയിലെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ മി​നി​മം ബാ​ല​ന്‍​സ് പി​ഴ​യാ​യി പി​രി​ച്ചെ​ടു​ത്ത​ത് ​8,000 കോ​ടി രൂ​പ. 12 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ ക​ഴി​ഞ്ഞ മൂ​ന്നു സാ​മ്പ​ത്തി​ക വ​ര്‍​ഷം​ കൊ​ണ്ട് പി​രി​ച്ചെ​ടു​ത്ത കണക്കാണിത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കാ​ണ് പി​ഴ​ത്തു​ക ഈ​ടാ​ക്കു​ന്ന​തി​ല്‍ മു​ന്നി​ലു​ള്ള​ത്. 2023-2025 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 1,577.87 കോ​ടി രൂ​പ​യാ​ണ് പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാങ്ക് ഈ​ടാ​ക്കി​യ​ത്.

ഇന്ത്യയിലെ ഒ​ന്നാ​മ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) പി​ഴ​ത്തു​ക പി​രി​ച്ച​വ​രി​ല്‍ ഏ​റ്റ​വും പിന്നിലാണെന്നാണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​ച്ച രേ​ഖ​ക​ളി​ലുള്ള​ത്. അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ന​മ്പ​ര്‍ വ​ണ്‍ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ എ​സ്ബി​ഐ​യു​ടെ സ്ഥാ​നം. 932.82 കോ​ടി രൂ​പ​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ എ​സ്ബി​ഐ പി​രി​ച്ചെ​ടു​ത്ത​ത്.

Related Posts