ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ പി​ള്ള രാ​ജുവിൻ്റെ ആ​ഢം​ബ​ര കാ​റി​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​രു​വ​രും സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇന്നലെ രാ​ത്രി 10മണിയോടെ തിരുവനന്തപുരം വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബി​ന് മു​ൻ​പി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ന് ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. സൂ​ര​ജ്, നി​വേ​ദി​ത് കൃ​ഷ്ണ, എ​ന്നീ യു​വാ​ക്ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നി​വേ​ദി​തി​ന് കാ​ലു​ക​ൾ​ക്കും സൂ​ര​ജി​ന് ന​ട്ടെ​ല്ലി​നും പൊ​ട്ട​ലു​ണ്ടെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

സംഭവത്തിൽ പ്രതികരണവുമായി മണിയന്‍പിളള രാജുവിൻ്റെ മകന്‍ നിരഞ്ജ് രംഗത്തെത്തിയിരുന്നു. മണിയന്‍പിളള രാജു ഇന്നലെ ദിവസം ട്രിവാന്‍ഡ്രം ക്ലബിലേക്ക് ഡ്രൈവര്‍ക്കൊപ്പം പോയിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. ക്ലബിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അച്ഛൻ്റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും നിരഞ്ജ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും നിരഞ്ജന്‍ വ്യക്തമാക്കി.

Related Posts