കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക്. കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തുന്ന അന്വേഷണ സംഘം കേരളത്തിലെ കോൺഫിഡന്‍റ് ഗ്രൂപ്പിൻ്റെ ഇടപാടുകളടക്കം പരിശോധിക്കും. ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡിനുപിന്നാലെ ബംഗളൂരുവിലെ ‘ജയനഗർ എട്ട് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിൽ റോയി വിഷാദരോഗത്തിന് ചികിത്സ തേടിയതിൻ്റെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

സാമ്പത്തിക ഇടപാടുകള്‍, റെയ്‌ഡിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവയ്ക്കു പുറമേ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും അന്വേഷിക്കും. റോയി 4 മാസത്തിലേറെയായി വിഷാദത്തിന് ചികിത്സ തേടിയിരുന്നുവെന്ന വിവരം കുടുംബാംഗങ്ങളാണ് അന്വേഷണ സംഘത്തെ അറിയിച്ചത്.

Related Posts