കർണാടകയിലെ ബീദറിലെ സർക്കാർ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർഥികളെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഔറാദ് ജമാലപുര ഗവ.പ്രൈമറി സ്കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചോറും സാമ്പാറും കഴിച്ചവരാണ് ഛർദിയും വയറിളക്കവുമായി താലൂക്ക് ആശുപ്രതിയിൽ ചികിത്സയിലുള്ളത്.
സംഭവസമയത്ത് സ്കൂളിൽ 58 വിദ്യാർത്ഥികളുണ്ടായിരുന്നു. ഇതിൽ 22 പേരാണ് ഉച്ചഭക്ഷണം കഴിച്ചത്. ജില്ലാ ആരോഗ്യ ഓഫിസർ സ്കൂളിലെത്തി തെളിവെടുത്തു. ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.