ഫെബ്രുവരി 7 ന് പ്രധാനമന്ത്രി മോദി മലേഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. 2 ദിവസത്തേക്കാണ് മോദിയുടെ സന്ദർശനം. മോദിയുടെ മൂന്നാമത്തെ മലേഷ്യ സന്ദർശനമാണിത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനം. 2024 ൽ ഭാരതവും മലേഷ്യയും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനുശേഷം മോദിയുടെ ആദ്യ സന്ദർശനവുമാണിത്.

ഈ സന്ദർശനത്തെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായി വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി മലേഷ്യൻ പ്രധാനമന്ത്രിയുമായി സന്ദർശന വേളയിൽ വിശദമായ ചർച്ചകൾ നടത്തും.

Related Posts