ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള (കലേന അഗ്രഹാര – നാഗവാര) രണ്ടാമത്തെ ട്രെയിനിനായി നിർമിച്ച 6 കോച്ചുകൾ കൊത്തന്നൂർ ഡിപ്പോയിലെത്തിച്ചു. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമൽ) ആണ് കോച്ചുകൾ നിർമ്മിച്ചത്. ഡിസംബർ 11നു ബെമൽ പിങ്ക് ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ലഭ്യമാക്കിയിരുന്നു. ഇതു പരീക്ഷണ ഓട്ടം നടത്തിവരികയാണ്. 4 മാസത്തിനകം സുരക്ഷാ അനുമതി ലഭിക്കുമെന്ന് കരുതുന്നു.

പിങ്ക് ലൈനിലെ കാലന അഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള ഭാഗം ജൂണിൽ തുറക്കാനാണു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ പദ്ധതിയിടുന്നത്. ബാക്കിയുള്ള 14.76 കിലോമീറ്റർ തുരങ്കപാത ഡിസംബറിൽ തുറക്കും. തുരങ്ക പാതയിലെ ട്രാക്ക് നിർമാണവും സ്‌റ്റേഷൻ നിർമാണവും പുരോഗമിക്കുകയാണ്. 6 മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു.

Related Posts