ഈസ്റ്ററിന് മുന്നോടിയായി കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലെ ബുക്കിങ്ങാണ് ആരംഭിച്ചത്. മലബാർ മേഖലകളിലേക്കുള്ള ചുരുക്കം ബസുകളിലെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. കേരള. കർണാടക ആർടിസി ബസുകളിലെ ബുക്കിങ് മാർച്ച് ആദ്യവാരം ആരംഭിക്കും. 30 ദിവസം മുൻപാണ് ഇരു ആർടിസികളിലെയും ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നത്.
അതേസമയം കർണാടക ആർടിസി പ്രീമിയം ബസുകളിലെ നിരക്കിളവ് മാർച്ച് അവസാനം വരെ നീട്ടിയിട്ടുണ്ട്. അമ്പാരി ഉത്സവ്, അമ്പാരി ഡ്രീം ക്ലാസ്, രാജഹംസ, ഐരാവത് ക്ലബ് ക്ലാസ് തുടങ്ങിയ ബസുകളിലെ തിരഞ്ഞെടുത്ത റൂട്ടുകളിലാണ് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ നിരക്കിളവ് ലഭിക്കുക.