2 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം റ​ഫാ അ​തി​ർ​ത്തി ഇ​ന്ന് തു​റ​ക്കാ​നി​രി​ക്കെ ഗാ​സ​യി​ൽ വീ​ണ്ടും ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ മ​രി​ച്ചു. ഇന്നലെ ഗാ​സ മു​ന​മ്പി​ലാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ​മരിച്ചവരിൽ ആ​റ് കു​ട്ടി​ക​ളുമുണ്ട്.

തെ​ക്ക​ൻ ന​ഗ​ര​മാ​യ ഖാ​ൻ യൂ​നി​സി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന ടെ​ന്‍റു​ക​ൾ​ക്ക് നേ​രെ ഹെ​ലി​കോ​പ്റ്റ​ർ ഗ​ൺ​ഷി​പ്പു​ക​ൾ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് ഒ​ക്ടോ​ബ​റി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ച്ച ര​ണ്ടാം​ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ ഈ ​മാ​സം ആ​ദ്യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് പ​ല​സ്തീ​നി​ക​ൾ പ​റ​ഞ്ഞു.

Related Posts