മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്. ധാരണാപത്രത്തിൽ ഏതാനും പേർ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. ചുവപ്പുകൊടിയോടുള്ള ഭയപ്പാടും സർക്കാരിലുള്ള വിശ്വാസതകർച്ചയുമാണ് ഇതിനു കാരണം.

പ്രവാസികളുടെ ക്ഷേമ പെൻഷൻ, പുനരധിവാസ പദ്ധതി, ഇൻഷ്വറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Related Posts