സഹചാരി സെന്റർ ബാംഗ്ലൂർ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബാംഗ്ലൂരിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പ് ആയ നാരായണ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. എസ്.കെ.എസ്.എസ്.എഫ് നാഷണൽ ജനറൽ സെക്രട്ടറി അസ്ലം ഫൈസി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സഹചാരി സെന്റർ കേന്ദ്രീകരിച്ചു കൊണ്ട് മാസങ്ങളായി നിരവധി സേവന പ്രവർത്തനങ്ങൾ എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ കമ്മിറ്റിക്ക് കീഴിൽ നടന്നു വരുന്നു.
ചികിത്സ ആവശ്യാർത്ഥം സമീപ പ്രദേശങ്ങളിലെ പ്രമുഖ ഹോസ്പിറ്റലുകളിലേക്ക് എത്തുന്നവർക്കുള്ള താമസ സൗകര്യം ഉൾപ്പടെയുള്ള ആരോഗ്യ സാമൂഹ്യ സേവന രംഗത്ത് സജീവമാണ് സഹചാരി സെന്റർ. റിപ്പബ്ലിക് ഡേ ദിനത്തിൽ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന സന്ദേശത്തോടെ ജനോപകാരപ്രദമായ ക്യാമ്പ് സംഘടിപ്പിച്ചത് മാതൃകാ പരമായ ഒരു കാൽവെപ്പാണെന്ന് ക്യാമ്പ് സന്ദർശിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി എ.കെ അഷ്റഫ് ഹാജി, ഡി.സി.സി സെക്രട്ടറി ശകീൽ അഹമ്മദ്, യൂത്ത് കോൺഗ്രസ് പ്രതിനിധി സുകേഷ് ജയനഗർ തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
വിദഗ്ദരായ ഡോക്ടർമാരുടെ കൺസൾട്ടിങ്, വിവിധ ചെക്കപ്പുകൾ, ഇ.സി.ജി തുടങ്ങിയവയും ഡോക്ടർമാരുടെ നിർദേശാനുസരണം എക്കോ ചെക്കിങ്ങും തുടർ ചികിത്സകൾക്കുള്ള സംവിധാനവും ഒരുക്കിയിരുന്നു. നൂറു കണക്കിന് ആളുകൾ മെഡിക്കൽ ക്യാമ്പില് എത്തുകയും കൺസൾട്ടിങ് നടത്തുകയും ചെയ്തു. സഹചാരി ചെയർമാൻ സമദ് മൗലവി മാണിയൂർ പ്രാർത്ഥന നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് ജുനൈദ് കെ, ജനറൽ സെക്രട്ടറി സലീം കെ കെ, സഹചാരി സെന്റർ കൺവീനർ ഷാജൽ സി.എച്ച്, ജില്ലാ കോർഡിനേറ്റർ യാക്കൂബ് സിങ്സാന്ദ്ര, കരീം വിദ്യാരണ്യപുര, റഫീഖ് എം.എസ് പാളയ, ശംസുദ്ധീൻ കൂടാളി, നാദിർഷാ ജയനഗർ, കബീർ ജയനഗർ, സിറാജ് നീലസാന്ദ്ര, ഈസ ടി.ടി.കെ, ഷഫീഖ് അൾസൂർ, സിറാജ് കുടക്, ഹാഷിം ബി.ടി.എം, കാദർ ജയനഗർ, അബ്ദുൽ നാഫി, ഷാഫി മടിവാള, സൈഫു ബി.ടി.എം, സഹൽ അത്തോളി, റാഷിദ് ഗൗരീപാളയ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.