നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ത തവളയുടെ ത’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ എത്തും. ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്‍റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ത തവളയുടെ ത’ റിലീസ് അറിയിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റർ റിലീസായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ബാലുവായി മാസ്റ്റർ അൻവിൻ ശ്രീനു ആണ് അഭിനയിച്ചിരിക്കുന്നത്. ബാലുവിന്‍റെ അമ്മയായ ഗംഗയായി അനുമോളും അച്ഛൻ വിശ്വനാഥനായി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവർക്ക് പുറമേ ഗൗതമി നായർ, നെഹല, ആനന്ദ് റോഷൻ, സുനിൽ സുഗത, അനീഷ് ഗോപാൽ, അജിത് കോശി, നന്ദൻ ഉണ്ണി, ഹരികൃഷ്‌ണൻ, സ്‌മിത അബു, ജെൻസൺ ആലപ്പാട്ട്, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.