ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ മു​ൻ​മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​രെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പി​ഴ​വു​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​രി​യാ​യ മു​ൻ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി.

പ​രാ​തി ന​ല്കാ​ൻ ര​ണ്ട് വ​ർ​ഷം കാ​ല​താ​മ​സ​മു​ണ്ടാ​യ​താ​യി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ജ​സ്റ്റീ​സ് ജെ.​ബി.​പ​ർ​ദി​വാ​ല അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. അ​തോ​ടൊ​പ്പം പ​രാ​തി​ക്കാ​രി​യു​ടെ വാ​ദ​ങ്ങ​ളി​ൽ സ്ഥി​ര​ത​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ മൊ​ഴി​യും മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പാ​കെ ന​ൽ​കി​യ സ്റ്റേ​റ്റ്മെ​ന്‍റും, ത​മ്മി​ൽ പ്ര​ക​ട​മാ​യ വൈ​രു​ധ്യമു​ണ്ടെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.

Related Posts