ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ (എ​ഫ്ടി​എ) ഒ​പ്പി​ട്ടു. യൂ​റോ​പ്പും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക-​പ്ര​തി​രോ​ധ ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​ച​രി​ത്ര ക​രാ​ർ. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും പരസ്പരം കൈമാറി.

ഇന്ന് രാ​വി​ലെ രാ​ജ്ഘ​ട്ടി​ലെ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭിച്ച​ത്. 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ണ്ട് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ​ൻ, യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ണ്ട് അ​ന്‍റോ​ണി​യോ കോ​സ്റ്റ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തി. രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്‌ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഇ​ന്ത്യ​യും ത​മ്മി​ൽ ഏ​ക​ദേ​ശം 136 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ്യാ​പാ​ര​മാ​ണു ന​ട​ത്തി​യ​ത്. പു​തി​യ ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കരാറിനെ ചരിത്ര മുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചു. എല്ലാ ഇടപാടുകളുടെയും മാതാവ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. ക​രാ​ർ സാ​ധ്യ​മാ​യാ​ൽ 200 കോ​ടി ജ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര വ്യാ​പാ​ര വി​പ​ണി​ക​ളി​ലൊ​ന്നാ​യി ഇ​തുമാ​റും. ആ​ഗോ​ള ജി​ഡി​പി​യു​ടെ നാ​ലി​ലൊ​ന്ന് ഈ ​ര​ണ്ടു മേ​ഖ​ല​ക​ളി​ൽനി​ന്നാ​ണ്.

യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും. കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. ചോക്ലേറ്റ്, പാസ്ത എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.

Related Posts