പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് വെയർ ഹൗസുകളിൽ തീപിടിത്തം. നസീറാബാദ് പ്രദേശത്തെ വെയർഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും ബാക്കിയുള്ളവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും പോലീസ് അറിയിച്ചു. 16 പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്.