കേരളസമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും അതിനോടനുബന്ധിച്ച് രക്തദാന ക്യാമ്പും വിജയകരമായി സംഘടിപ്പിച്ചു. റിട്ടയേർഡ് മേജർ രഞ്ജിനി കെ പതാക ഉയർത്തി.

രക്തദാന ക്യാമ്പിലൂടെ 45 യൂണിറ്റോളം രക്തം ശേഖരിക്കാൻ സാധിച്ചു. ഇതിലൂടെ അനേകം രോഗികൾക്ക് ജീവൻ രക്ഷിക്കുന്നതിനാവശ്യമായ രക്തം നൽകാൻ സമാജത്തിന് കഴിഞ്ഞത് വലിയ സാമൂഹിക സേവനമായി മാറി. സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പിൽ രക്തം ദാനം ചെയ്‌ത മുഴുവൻ ആളുകൾക്കും ഭാരവാഹികൾ നന്ദി പറഞ്ഞു.

സമാജം ചെയർമാൻ അനിൽകുമാർ, കൺവീനർ ലിജു, വൈസ് ചെയർമാൻ സഹദേവൻ, ഫിനാൻസ് കൺവീനർ പ്രസാദ് ടി.എൻ, പ്രോഗ്രാം ഓർഗനൈസർ സജി തോമസ്, വനിതാവിങ് ചെയർപേഴ്സൺ ബിന്ദു സെയിൽസ് രാജ്, വനിതാവിങ് കൺവീനർ അമ്പിളി സന്തോഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ്, മനോജ് ടി.എം, മനീഷ് ടി.എം, പ്രസാദ് ഇ.എസ്, രാധാകൃഷ്ണൻ, ശിവകുമാർ, പ്രമോദ് കുമാർ, ജതീഷ്, സുനു ജോർജ്, വിജയ് എസ്.എൻ, വിജേഷ്, ഹരി കെ.ബി, സജീഷ്, വനിതാവിങ്, യൂത്ത് വിങ്ങ് പ്രവർത്തകർ പങ്കെടുത്തു.

Related Posts