ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. ഹിമാചൽ പ്രദേശിലെ മണാലി, കസോൾ, ഷിംല എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലെ വിവിധ ഇടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ച ശക്തമായ സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മഞ്ഞു വീഴ്ച മൂലം നിരവധി അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ദില്ലിയിലും ഉത്തരേന്ത്യയിലെ വിവിധ മേഖലകളിലും താപനില 6 ഡിഗ്രി വരെ താഴ്ന്നിരുന്നു. ദില്ലിയിലെ മഴയെത്തുടർന്ന് വായു ഗുണനിലവാരത്തോത് മെച്ചപ്പെട്ടു.
കശ്മീരിലെ പല പ്രദേശങ്ങളിലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും മൂലം നൂറോളം പാർപ്പിടങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു.

Related Posts