പാർലമെൻ്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതിക്കായുള്ള എം.പി ഫണ്ട് ചെലവിടുന്നതിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ ദേശീയ ശരാശരിയിലും താഴെയെന്ന് റിപ്പോർട്ട്. ദേശീയ ശരാശരി 28.1 ശതമാനമാണെങ്കിൽ കേരളത്തിലെ എം.പിമാരുടെ വിനിയോഗം ശരാശരി 13.13 ശതമാനമാണെന്നാണ് ലോകസഭയുടെ ഡാഷ് ബോർഡിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

361.81 കോടി രൂപ ലോക്സഭയിലെ 20 ഉം രാജ്യസഭയിലെ 11ഉം അംഗങ്ങൾക്കായി അനുവദിച്ചതിൽ 47.51 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ലോകസഭ എം.പിമാർക്ക് അനുവദിച്ച 202.6 കോടി രൂപയിൽ 23.23 കോടിയും 11 രാജ്യസഭ എം.പിമാർക്ക് 159.2 കോടി അനുവദിച്ചതിൽ 24.27 കോടിയും ചെലവഴിച്ചു. രാജ്യസഭ അംഗങ്ങളുടെ ധനവിനിയോഗം 15.25 ശതമാനമാണ്. 18ാം ലോകസഭ നിലവിൽ വന്ന് 2 വർഷം അടുത്തിട്ടും രണ്ട് എം.പിമാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കോൺഗ്രസിലെ എം.കെ. രാഘവൻ, മുസ്‍ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് ഒന്നും ചെലവഴിക്കാത്ത എം.പിമാർ.

Related Posts