ബാങ്ക് ഇടപാട് നടത്തുന്നവർക്ക് ഇന്ന് കൂടി കഴിഞ്ഞാൽ പിന്നെ നാല് ദിവസം കാത്തിരിക്കേണ്ടി വരും. തുടർച്ചയായ അവധിയും പണിമുടക്കും കാരണം നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികൾ വരുന്നത്. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തിൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ഇടപാടുകൾ നടത്താനുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. മാസാവസാന-ത്തോട് അടുക്കുന്നതിനാൽ പ്രവൃത്തി ദിനങ്ങളിൽ ബാങ്കുകളിൽ പതിവിലും കൂടുതൽ തിരക്കിനും സാധ്യതയുണ്ട്

ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്‌ച ആയതിനാലാണ് ബാങ്ക് അവധി. 25 ഞായറാഴ്‌ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാൽ അവധിയാണ്. ഇതോടെ, തുടർച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടു പിന്നാലെ ജനുവരി 27 നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കിൽ ഫലത്തിൽ തുടർച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.

Related Posts