കർണാടകത്തിൽ ഗവർണർ തവർചന്ദ് ഗെഹലോട്ടിനെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം ഗവർണർക്കെതിരെ സ്വീകരിക്കാൻ ആകുന്ന നിയമനടപടികൾ ചർച്ച ചെയ്തു. സർക്കാർ നൽകിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ. രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും മന്ത്രിസഭായോഗം ചർച്ച ചെയ്തു.

2026ലെ ആദ്യ സമ്മേളനത്തിലേക്ക് ഇന്നലെ ഗവർണർ തവർചന്ദ് ഗെഹലോട്ട് എത്തിയെങ്കിലും നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ദേശീയ ഗാനം പൂർത്തിയാകും മുമ്പ് ഗവർണർ ഇറങ്ങിപ്പോയ നടപടിയും സർക്കാർ ആയുധമാക്കിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ പ്രത്യേക നിയമസഭാ സമ്മേളനം ഇന്നും തുടരും.

Related Posts