വീട്ടില്‍ അതിക്രമിച്ചു കയറി 46 കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി 3 വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ഒഴുകത്തടം ചൂരക്കുഴിയില്‍ ദിനൂപിനെ (38) ആണ് കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുപാലം സ്വദേശിനിയായ വീട്ടമ്മയെ അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം നാട് വിട്ട പ്രതി പോലീസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്‍റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജന്‍ കെ. അരമനയുടെ മേല്‍നോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Posts