ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾക്കിടയിൽ യു.എസ് യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നു. ഗ്രീൻലാൻഡിലെ തന്ത്രപ്രധാനമായ സൈനിക താവളമായ പിറ്റുഫിക് സ്പേസ് ബേസിലാണ് യുദ്ധവിമാനങ്ങൾ വിന്യസിക്കാനൊരുങ്ങുന്നത്. നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫൻസ് കമാൻഡിൻ്റെ ( നോറാഡ് ) നിയന്ത്രണത്തിലുള്ള കേന്ദ്രമാണിത്.
പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ വിന്യാസമെന്നും ഇത് നേരത്തെ ആസൂത്രണം ചെയ്തതാണെന്നുമാണ് നോറാഡ് യുദ്ധവിമാന വിന്യാസത്തെ പറ്റി വിശദീകരിക്കുന്നത്. ഗ്രീൻലൻഡ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും ഡെന്മാർക്കുമായി ഏകോപിപ്പിച്ചാണ് ഈ നടപടിയെന്നും യു.എസ് സൈന്യം അറിയിച്ചു.