നടനും ടി.വി.കെ പാർട്ടി അധ്യക്ഷനുമായ വിജയ് ഇന്ന് വീണ്ടും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി സിബിഐക്ക് മുൻപിൽ ഹാജരാകും. ഇന്ന് 11 മണിക്ക് ഡൽഹി സിബിഐ ആസ്ഥാനത്താണ് വിജയ് ഹാജരാവുക. കഴിഞ്ഞയാഴ്ച നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ്ടും ഹാജരാകാൻ ആയിരുന്നു സിബിഐയുടെ നിർദേശം. പൊങ്കൽ പ്രമാണിച്ച് സമയം നീട്ടിത്തരണമെന്ന് വിജയ് ആവശ്യപ്പെടുകയായിരുന്നു.

ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാനായി നിർദേശം നൽകിയത്. സംഭവത്തിൽ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിജയ് മൊഴി നൽകിയത്. വിജയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം ആയിരിക്കും തുടർനടപടികളിലേക്ക് സിബിഐ പ്രവേശിക്കുക. വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും പെട്ട് സെപ്റ്റംബർ 27 ന് 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു.

Related Posts