അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയ്ക്കും ക്ഷണം. ഇസ്രായേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കന്‍ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിർണായകമായ ഘട്ടമെന്ന് വ്യക്തമാക്കിയായിരുന്നു ഡോണൾഡ് ട്രംപ് നേരത്തെ സമാധാന ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ജോർദാൻ, പാക്കിസ്ഥാൻ, ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളെയും സമാധാന ബോർഡിൽ ചേരാനായി അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. നേരത്തെ, കാനഡ, തുർക്കി, ഈജിപ്ത്, പരാഗ്വേ, അർജന്റീന, അൽബേനിയ തുടങ്ങിയ രാജ്യങ്ങളെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.