ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോർ, ജമ്മു കാഷ്മീർ പോലീസുമായി ചേർന്ന് നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെയാണ് ജയ്ഷെ മുഹമ്മദ് ഭീകരർ വെടിയുതിർത്തത്. ഈ വർഷം ഈ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഭീകരർ സൈനികർക്കുനേരെ ഗ്രനേഡുകൾ പ്രയോഗിക്കുകയായിരുന്നു. കത്‌വ ജില്ലയിൽ ജനുവരി 7നും 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.

Related Posts