കെ എൻ എസ് എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന സഭാ൦ഗണത്തിൽ വച്ച് നടന്നു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾക്ക് മെരിറ്റ് അവാർഡ് വിതരണം ചെയ്തു. തിരുവാതിരകളിയിൽ വിജയിച്ച കരയോഗങ്ങൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി.
കരയോഗം പ്രസിഡണ്ട് രാജലക്ഷ്മി, കൺവീനർ അഡ്വക്കേറ്റ് വി വിജയകുമാറിൻ്റെയു൦ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനത്തിൽ കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ്, ജോയിൻ്റ് ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, ട്രഷറർ വിജയകുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ് എന്നിവർ മുഖ്യ അതിഥികളായി. കരയോഗം സെക്രട്ടറി രമേഷ്, മഹിളാ വിഭാഗം മ൦ഗള പ്രസിഡണ്ട് സുധ കരുണാകരൻ, മ൦ഗള സെക്രട്ടറി രാധ ഗംഗാധരൻ, യുവജന വിഭാഗം പ്രസിഡണ്ട് വിദ്യ ആർ നായർ, സെക്രട്ടറി ശ്രുതി പുത്തൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.