പത്തനംതിട്ട കിടങ്ങന്നൂരിൽ ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അനന്തുനാഥ്, അഭിരാജ്, എന്നിവരുടെ മൃതദേഹങ്ങളാണ് പിഎപി കനാലിൽ നിന്ന് കിട്ടിയത്. കിടങ്ങന്നൂർ നാൽക്കാലിയ്ക്കൽ എസ്.‌വിജിഎച്ച്എസ് വിദ്യാർത്ഥികളാണ് രണ്ടുപേരും. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കനാലിൽ ഇറങ്ങിയത് പിന്നാലെ കാണാതാവുകയായിരുന്നു. ഇന്ന് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്‌പിസി കേഡറ്റുകളായ വിദ്യാർത്ഥികളാണ് മരിച്ചത്. അഗ്നിരക്ഷാസേന രാവിലെ നടത്തിയ തെരച്ചിലിലാണ് 200 മീറ്റർ അകലെ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് വിദ്യാർത്ഥികളാണ് കനാലിൽ കുളിക്കാൻ എത്തിയത്. ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ സുഹൃത്തായ വിദ്യാർത്ഥി കനാലിൽ രക്ഷിക്കാനിറങ്ങിയതായിരുന്നു.

Related Posts