സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ബാഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഇന്ന് രാത്രി 8 മണിക്ക് നീലസന്ദ്ര എസ് ആർ കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് സമസ്ത നൂറാം വാർഷിക പ്രചരണവും ഇഷ്ഖ് മജ്ലിസും നടക്കും. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം ഇഷ്ഖ് മജ്ലിസിന് നേതൃത്വം നൽകും.
സ്ഥലം എംഎൽഎ എൻ എ ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് നീലസന്ദ്ര ദർഗ മുതൽ എസ് ആർ കെ ഹോൾ വരെ നൂറാം വാർഷിക പ്രചാരണ റാലി നടക്കും. ബാംഗ്ലൂരിലെ മദ്രസ മുഅല്ലിമീങ്ങൾ, മാനേജ്മെൻ്റ് നേതാക്കൾ, സംഘടന നേതാക്കൾ വിദ്യാർഥികൾ, പൗരപ്രമുഖർ റാലിയിൽ പങ്കെടുക്കും. സ്ത്രീകൾക്കും പ്രതേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് എസ് കെ ജെ എം നേതാക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 90711 14898, 9995618616.
