മകരസംക്രാന്തി, പൊങ്കൽ അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു – കോട്ടയം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. കോട്ടയത്ത് നിന്ന് ഞായറാഴ്ചയും (ജനുവരി 18) ബെംഗളുരുവിൽ നിന്ന് തിങ്കളാഴ്ചയുമാണ് സർവീസ്. റിസർവേഷൻ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.
കോച്ചുകൾ: 2 എസി ത്രീടിയർ, 18 സ്ലീപ്പർ, 2 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ് കോച്ചുകളുണ്ടാകും.
സമയക്രമം: ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ (06147) തിങ്കളാഴ്ച പുലർച്ചെ 3.30 ന് കൻ്റോൺമെൻ്റിലെത്തും തിരിച്ച് തിങ്കളാഴ്ച രാത്രി 10.20ന് കന്റോൺമെന്റിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06148) ചൊവ്വാഴ്ച രാവിലെ 10.50 ന് കോട്ടയത്ത് എത്തും.
എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാരപ്പേട്ട്, കെആർ പുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.