വിജയ് ചിത്രമായ ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമ്മാതാക്കളുടെ ഹർജി തള്ളി സുപ്രീം കോടതി. കൂടാതെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശവും നൽകി.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഹര്‍ജി ഈ മാസം 20നുള്ളില്‍ പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി. കോടികൾ മുതൽമുടക്കി നിർമ്മിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സ് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Related Posts