അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് (ഐഎസ്എസ്) ക്രൂ-11 ദൗത്യസംഘം പ്രതീക്ഷിച്ചതിലും നേരത്തേ മടങ്ങുന്നു. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്നാണിത്.

നാസ ബഹിരാകാശ യാത്രികരായ സെന കാർഡ്‌മാൻ, മൈക്ക് ഫിൻകെ ജപ്പാൻ്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് നാലംഗസംഘത്തിലുള്ളത്. ഫെബ്രുവരിയിൽ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മടക്കസംഘത്തെ ഇന്ത്യൻ വംശജൻ റോണക് ദാവെയാണ് നയിക്കുന്നത്. ദാവെ ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെൻ്ററിലെ ഫ്‌ലൈറ്റ് ഡയറക്ടറാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 165 ദിവസം ചെലവഴിച്ചശേഷമാണ് നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചത്. ആഗസ്റ്റ് രണ്ടിനാണ് നാസയുടെ നാലംഗ സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്. 15 മിനിറ്റ് വൈകി ഇന്ത്യൻ സമയം പുലർച്ചെ 3.50 ഓടെയായിരുന്നു അൺഡോക്കിങ്. ഒരു സാങ്കേതിക പ്രശ്‌നവുമില്ലെന്ന് സ്പേസ് എക്‌സും നാസയും വ്യക്തമാക്കി.

Related Posts