മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ആവശ്യമെങ്കിൽ ഡൽഹിയിലേക്കു വിളിപ്പിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള അധികാരത്തർക്കം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണു ഖാർഗെ ഇക്കാര്യം പറഞ്ഞത്.
കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ അഞ്ചു വർഷ കാലാവധിയുടെ പകുതി പൂർത്തിയായപ്പോഴാണു മുഖ്യമന്ത്രിയുടെ മാറ്റത്തെക്കുറിച്ചുള്ള അധികാര തർക്കം തുടങ്ങിയത്.