സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ ധനുമാസ തിരുവാതിരയോട് അനുബന്ധിച്ചു സമന്വയ അബ്ബിഗരെ കാര്യാലയത്തിൽ വെച്ച് തിരുവാതിര ദിനം ആഘോഷിച്ചു. ഭദ്രദീപം കൊളുത്തി പ്രാർത്ഥനയോടെ ആരംഭിച്ച ഈ പരിപാടിയിൽ
രക്ഷാധികാരി ചന്ദ്രശേഖരൻ മാസ്റ്റർ തിരുവാതിര ദിനത്തെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം നൽകി. സോമഷെട്ടിഹള്ളി മാതൃസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിര പാട്ടുകളും ശേഷം തിരുവാതിരക്കളിയും നടത്തി.
സമന്വയ സെൻട്രൽ കമ്മിറ്റി, ഭാഗ് സമിതി, ബാലഗോകുലം, മാതൃസമിതി ഭാരവാഹികൾ തിരുവാതിര ദിന പരിപാടികൾക്ക് ആശംസകൾ നേർന്നു. തിരുവാതിര കഞ്ഞി, പുഴുക്ക്, കൂവപായസം എന്നീ വിഭവങ്ങൾ അടങ്ങിയ പ്രസാദവിതരണവും നടത്തി. ശാന്തിമന്ത്രത്തോടെ കാര്യ പരിപാടികൾ അവസാനിച്ചു.