ക​രൂ​രി​ൽ 41 പേ​ർ മ​രി​ച്ച ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​യു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ. ചൊ​വ്വാ​ഴ്ച​യും ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു സി​ബി​ഐ നി​ർ​ദേ​ശം. എ​ന്നാ​ൽ, പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു. ഇന്ന് നാല് മണിക്കൂറോളമാണ് സിബിഐ സംഘം വിജയ്‌യെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11.30നാണ് വിജയ് സിബിഐ ആസ്ഥാനത്ത് എത്തിയത്.

ദുരന്തവുമായി ബന്ധപ്പെട്ട 35 പ്രധാന ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. കരൂർ അപകടത്തിൻ്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നാണ് വിജയ്‌യുടെ മൊഴി. വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നതായും വിജയ് മൊഴി നൽകിയതായി വിവരം.

ദുരന്തത്തിൽ സർക്കാരിനും പൊലീസിനും വീഴ്ച പറ്റിയെന്ന വിജയ്‌യുടെ മുൻപത്തെ ആരോപണങ്ങൾക്കുള്ള തെളിവുകളും സിബിഐ ആരാഞ്ഞു. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിച്ചില്ല. നേരത്തെ, ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ആദവ് അര്‍ജുന തുടങ്ങിയ നേതാക്കളെ, സിബിഐ പലവട്ടം ഓഫിസിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് സമന്‍സ് അയച്ചത്. കഴിഞ്ഞ ദിവസം വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. കരൂരിലെ സിബിഐ ഓഫിസിലെത്തിച്ച് വാഹനം പരിശോധനയ്ക്ക് ശേഷം, ഉപാധികളോടെ വിട്ടുനല്‍കി.

Related Posts