ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ തി​രക്കി​ൽപെ​ട്ട് 41 പേ​ർ മ​രി​ച്ച ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ. വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
സെ​പ്റ്റം​ബ​ർ 27-നാ​ണ് ക​രൂ​രി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ജ​യ് ര​സ്തോ​ഗി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ചെ​ന്നൈ പ​ന​യൂ​രി​ലു​ള്ള പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു നി​ന്നാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വാ​ഹ​നം ക​രൂ​രി​ലെ സി​ബി​ഐ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

Related Posts