ബെംഗളൂരു ഹുബ്ബള്ളിയിൽ ബിജെപി പ്രവർത്തകയെ പൊലീസ് വാനിൽ വസ്ത്രമഴിച്ച് മർദിച്ചെന്ന പരാതിയിലെ അന്വേഷണം സിഐഡിക്ക് കൈമാറിയേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തിയ ശേഷം കേസ് സിഐഡിക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ഡിജിപിയോടു റിപ്പോർട്ട് തേടിയതിനു പിന്നാലെയാണിത്.

1ന് കേശവപുര ചാലൂക്യ നഗറിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ (എസ്ഐആർ) ചൊല്ലി ബിജെപി പ്രവർത്തകരും ചില പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നായിരുന്നു യുവതിയുടെ അറസ്‌റ്റ്. യുവതി സ്വയം വസ്ത്രമഴിച്ചതാണെന്ന് ഹുബ്ബള്ളി പൊലീസ് ആരോപിച്ചിരുന്നു.

Related Posts