ഇറാനിൽ രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. പ്രക്ഷോഭത്തെ ശക്തമായി എതിർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിൽ ഇതുവരെ 45 പേർ കൊല്ലപ്പെട്ടു. ഇറാനിൽ പ്രക്ഷോഭം വ്യാപിച്ചതോടെ ഇന്റർനെറ്റ് സേവനം റദ്ദാക്കിക്കൊണ്ട് പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ ഉത്തരവിട്ടു.
രാജ്യത്തെ തൊഴിലില്ലായ്മ, അതിരൂക്ഷമായ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി ഇവയിൽ വലയുന്ന ജനങ്ങളാണ് തെരുവിലിറങ്ങിയത്. രാജ്യത്തെ ഭരണകൂടവും പോലീസടക്കമുള്ള സംവിധാനങ്ങളും പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 1979 ലെ ഇസ്ലാമിക് റവല്യൂഷനെ തുടർന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ രാജാവിന്റെ മകൻ പ്രിൻസ് റേസാ പഹ്ലവിയുടെ അനുയായികളും സമര രംഗത്ത് സജീവമായുണ്ട്.