കെ.എൻ.എസ്.എസ് ഹൊരമാവു കരയോഗം, മന്നം ജയന്തി AiR ഹ്യുമാനിറ്റേറിയൻ ഹോംസിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു.
കെഎൻഎസ്എസ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, കരയോഗം പ്രസിഡണ്ട് മധു നായർ, സെക്രട്ടറി ശ്രീകുമാർ, മറ്റു കരയോഗം അംഗങ്ങളും മഹിളാ വിഭാഗവും യുവജന വിഭാഗം അംഗങ്ങളും പങ്കെടുത്തു. കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഹോംസിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണവും അടുക്കളയിലേക്ക് ആവശ്യമുള്ള പാത്രങ്ങളും പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ജീവനക്കാർക്ക് ഉപഹാരങ്ങളും നൽകി.