ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ സന്ദർശകരുടെ തിരക്കേറി. ഡിസംബറിൽ 1.06 ലക്ഷം പേരാണ് ബെന്നാർഘട്ട യിൽ സഫാരി നടത്തിയത്. നാഗർ ഹോള, ബന്ദിപ്പൂർ സങ്കേതങ്ങളിലെ സഫാരി നിരോധനത്തെ തുടർന്നാണ് ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ സന്ദർശകരുടെ തിരക്കേറിയതെന്ന് കരുതുന്നു.
വന്യമൃഗശല്യം രൂക്ഷമായതോടെ നവംബറിലാണ് ഇരു വന്യജീവി സങ്കേതങ്ങളിലും സഫാരി നിരോധിച്ചത്. ബെന്നാർഘട്ടയിൽ പുള്ളിപ്പുലി വാഹനത്തിലിരുന്ന സന്ദർശകയെ ആക്രമിച്ചതിനെ തുടർന്ന് സഫാരി ബസുകൾക്ക് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.