ഡിഎംകെ തകർന്നടിയും; തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തും: അൻപുമണി രാമദാസ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ അധികാരത്തിലെത്തും എന്നും ഡി എം കെ തകർന്നടിയും എന്നും അൻപുമണി രാമദാസ് പറഞ്ഞു. എൻഡിഎയിൽ തിരിച്ചെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അൻപുമണി രാമദാസ്. ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ എഐഎഡിഎംകെയും നേതൃത്തിലുള്ള എൻഡിഎ ശക്തമാണ്. എല്ലാവരും ഒറ്റക്കെട്ടാന്നെനും അതിനാൽ തന്നെ വിജയം സുനിശ്ചിതമാണ്. ഇനിയും കൂടുതൽ പാർട്ടികൾ എൻഡിഎയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.