കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യവുമായി പാർട്ടി ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ‘മത്സരിക്കാന്‍ ആവശ്യപ്പെട്ട് കോൺഗ്രസ് പാര്‍ട്ടി ഇതുവരെ സമീപിച്ചിട്ടില്ല. അഥവാ കോൺഗ്രസ് സമീപിച്ചാലും ആലോചിച്ചിട്ടേ പറയാനാവൂ, മത്സരത്തിന് ഇറങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ല’ ധര്‍മജന്‍ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.

‘സ്വതന്ത്രനായി മത്സരിക്കാന്‍ താല്‍പര്യമില്ല. പാര്‍ട്ടി സമീപിച്ചാലും ആ സമയത്ത് ആലോചിച്ചിട്ടേ പറയാന്‍ പറ്റൂ. കാരണം ഇതിനു അത്യാവശ്യം സാമ്പത്തിക പിൻബലം ആവശ്യമാണ്. അതൊന്നും എന്‍റടുത്ത് ഇല്ല. അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല.’ ധര്‍മജന്‍ പറഞ്ഞു.

Related Posts