തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍ ശ്രീലേഖ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര്‍​ത്തി​യ​ത് കൗ​ണ്‍​സി​ല​റാ​കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ലെ​ന്നും മേ​യ​റാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ പു​റ​ത്താ​ണെ​ന്നും ശാ​സ്ത​മം​ഗ​ലം കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​ശ്രീ​ലേ​ഖ. മ​ത്സ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ത​ന്നെ മേ​യ​റാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ താനായിരിക്കും കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് കരുതിയത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് താ​നെ​ന്നും പ​റ​ഞ്ഞു.

പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചത് നിന്നു. താനാണ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്. എ​ന്നാ​ൽ, എ​ന്തോ കാ​ര​ണം കൊ​ണ്ട് അ​വ​സാ​ന നി​മി​ഷം കാ​ര്യ​ങ്ങ​ള്‍ മാ​റി. രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്‍റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്‍റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു.

തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്ത് പോ​ടാ പു​ല്ലെ എ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യോ​ടാ​ൻ പ​റ്റി​ല്ല. ത​ന്നെ ജ​യി​പ്പി​ച്ച​വ​ര്‍ ഇ​വി​ടെ​യു​ണ്ട്. കൗ​ണ്‍​സി​ല​റാ​യി അ​ഞ്ചു​വ​ര്‍​ഷം തു​ട​രാ​മെ​ന്ന് തീ​രു​മാ​നി​ച്ച് ഇ​വി​ടെ ഇ​രി​ക്കാ​ൻ അ​താ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും ആ​ര്‍. ശ്രീ​ലേ​ഖ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി.

Related Posts