ബാനസവാഡിയിലും എസ്.എം.വി.ടി ബംഗളൂരുവിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുമെന്ന് റെയിൽവേ മന്ത്രാലയം.
മൂന്നിന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 17236 നാഗർകോവിൽ-എസ്.എം.വി.ടി ബംഗളുരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 17210 കാക്കിനട-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്.എം.വി.ടി ബംഗളുരു എക്സ്പ്രസ്, നാലിന് ആരംഭിക്കുന്ന 17209 ബംഗളുരു-കാക്കിനാഡ എക്സ്പ്രസ്, 17235 ബംഗളൂരു -നാഗർകോവിൽ എക്സ്പ്രസ്, 16320 ബംഗളുരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, 16529 ബംഗളുരു കാരയ്ക്കൽ എക്സ്പ്രസ്, 22354 ബംഗളൂരു-പട്ന ഹംസഫർ എക്സ്പ്രസ്, 16377 ബംഗളുരു-എറണാകുളം എക്സ്പ്രസ് അഞ്ചിന് ആരംഭിക്കുന്ന 22618 ബംഗളൂരു-തിരുപ്പതി എക്സ്പ്രസ് എന്നിവ ഭാഗികമായി റദ്ദാക്കും